Monday 22 April 2019 03:01 PM IST

‘ദിലീപ് തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം, അല്ലാതെ മാധ്യമ വിചാരണ നല്ലതല്ല!’

Sujith P Nair

Sub Editor

jagathi-p3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു..

"ദിലീപിനെതിരേ ഇപ്പോൾ വരുന്ന വാർത്തകളും എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. അല്ലാതെ മാധ്യമ വിചാരണ നല്ലതല്ല. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയ ആളാണ് ഞാൻ. അന്ന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു.

ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു, ‘ശോഭച്ചീ, എനിക്ക് നിന്നെ നന്നായി അറിയാം. പക്ഷേ, നിനക്ക് എന്നെ മുഴുവനായും അറിയില്ല. എന്റെ ചീത്ത വശം നീ അറിയേണ്ട.’ അങ്ങനെ തന്നെയാണ് ഞാൻ ഇന്നും കാണുന്നത്. അദ്ദേഹം എന്തു പറഞ്ഞാലും വിശ്വസിക്കും, അനുസരിക്കും.

ഇപ്പോൾ മക്കൾ പറയും, ‘അമ്മ അച്ഛനെ കുറച്ചു കൂടി നിയന്ത്രിക്കേണ്ടതായിരുന്നു’ എന്ന്. എനിക്കും തോന്നും കുറച്ചു കൂടി സ്ട്രിക്ട് ആയിരുന്നെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു." ശോഭ പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ