Saturday 03 December 2022 05:38 PM IST : By സ്വന്തം ലേഖകൻ

നാടകവേദികളിൽ കഴിവുതെളിയിച്ച് സിനിമയിലേക്ക്; ചിരി മാത്രമായിരുന്നില്ല കൊച്ചു പ്രേമൻ

kochupreman_movies

ശ്വസകോശ സംബന്ധമായ അസുഖത്തെ തുടർന്നു നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിലും ക്യാരക്ടർ റോളുകളിലും തിളങ്ങിയിരുന്നു. പ്രഫഷനൽ നാടകവേദിയിൽ നിന്നാണ് കൊച്ചുപ്രേമൻ ടെലിവിഷൻ രംഗത്തേയ്ക്കും തുടർന്നു സിനിമയിലേക്കും എത്തിയത്. സിനിമാ സീരിയൽ താരം ഗിരിജയാണ് ഭാര്യ. മകൻ ഹരികൃഷ്ണൻ.

kochupreman

തിരുവനന്തപുരം പേയാട് സ്വദേശിയായ കെ. എസ്. പ്രേംകുമാർ മലയാളിക്ക് കൊച്ചുപ്രേമനാണ്. ആകാശവാണി സ്രോതാക്കൾക്ക് ‘ഇതളുകൾ’ എന്ന പ്രോഗ്രാമിലെ ‘കൃമീരി അമ്മാവന്‍’ ആയിരുന്നു കൊച്ചുപ്രമൻ. അമച്വർ റോഡിയോ നാടകവേദികളിൽ തിളങ്ങി നിന്ന കെ. എസ്. പ്രേംകുമാർ പ്രഫഷനൽ നാടകവേദിയുടെ ഭാഗമായത്തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എന്‍. കെ. ആചാരി ഒരുക്കിയ “ജ്വാലാമുഖി’ എന്ന നാടകത്തിലൂടെയാണ്. തുടർന്ന് ഗായത്രി തിയറ്റേഴ്‌സ്, സംഘചേതന, കാളിദാസ കലാകേന്ദ്രം, കേരളാ തിയറ്റേഴ്‌സ് തുടങ്ങി പത്തോളം സമിതികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ഈ സമയത്ത് പ്രേംകുമാർ പേരുള്ള ഒരു സുഹൃത്ത് സമിതിയിലുണ്ടായിരുന്നതുകൊണ്ട് അദ്ദേഹം ‘കൊച്ചു പ്രേമൻ’ എന്നപേര് സ്വീകരിച്ചു.

kochupreman_movies1

സംവിധായകന്‍ ജെ. സി. കുറ്റിക്കാടിന്റെ ഏഴ് നിറങ്ങൾ’ എന്ന സിനിമയിലാണ് കൊച്ചുപ്രേമൻ ആദ്യം അഭിനയിച്ചത്. പിന്നീട് പത്തു വര്‍ഷത്തിനു ശേഷം രാജസേനന്റെ ‘ദില്ലിവാല രാജകുമാരൻ’നിലൂടെ തിരിച്ചുവരവ്. തുടർന്ന് എട്ടോളം രാജസേനൻ സിനിമകളില്‍ കൊച്ചുപ്രേമന്‍ ഭാഗമായി. സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു കൊച്ചു പ്രേമനു മലയാള സിനിമയിൽ ബ്രേക്ക് നൽകി. ‘ഗുരു’, ‘ലീല’, കാർബൺ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ തമാശ മാത്രമല്ല തനിക്കു വഴങ്ങുന്നതെന്ന് കൊച്ചുപ്രേമൻ തെളിയിച്ചു. ഏകദേശം ഇരുനൂറോളം സിനിമകളിൽ കൊച്ചു പ്രേമൻ അഭിനയിച്ചിട്ടുണ്ട്.

കൊച്ചുപ്രേമനുമായി അഭിമുഖം നടത്തി ‘വനിത’ പ്രസിദ്ധപ്പെടുത്തിയ ഫീച്ചര്‍ വായിക്കാം...

പേജ് 1

kochupreman-1

പേജ് 2

kochupreman-2