Monday 02 November 2020 12:16 PM IST : By സ്വന്തം ലേഖകൻ

ആരാണീ പ്രിയതാരം ; ആരാധകരെ 'കൺഫ്യൂഷനിലാക്കി' പ്രിയതാരത്തിന്റെ പഴയകാല “ഓർമചിത്രം’

actor

നമ്മുടെ പ്രിയതാരങ്ങളുടെ പഴയകാലചിത്രങ്ങൾ ഫെയ്സ്ബുക്കിലും ആരാധകർക്കിടയിലും വലിയ ചർച്ചാ വിഷയമാകാറുണ്ട്. അത്തരത്തിൽ ആരെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്ന പഴയകാലചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. മലയാള സിനിമയിലെ കാരണവരായ മധുവിന്റേതാണ് ഈ കുട്ടിക്കാല ചിത്രം.

നസീറിനും സത്യൻ മാഷിനുമൊപ്പം അഭിനയം തുടങ്ങിയ മധു, അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കഴിവുകൊണ്ട് അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഒട്ടനവധിയാണ്. ഇപ്പോഴും മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടതാരമായി നിലനിൽക്കുന്നത് , ഈ കാലത്തും അദ്ദേഹം സിനിമയോട് കാണിക്കുന്ന ആത്മാർഥതയുടെയും ആർപ്പണബോധത്തിന്റെയും തെളിവാണ്.

Tags:
  • Movies