Friday 20 September 2019 03:52 PM IST

‘കണ്ടീപ്പാ ഇവനൊരു മലയാളി ലവർ ഇരുന്തിരിക്ക വേണം’; മണിമണിയായി മലയാളം സംസാരിക്കാൻ പഠിച്ച കഥയുമായി പ്രസന്ന!

Sujith P Nair

Sub Editor

_REE0518 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘കണ്ടീപ്പാ ഇവന് ഒരു മലയാളി ലവർ ഇരുന്തിരിക്ക വേണം. ആനാ സമ്മതിക്കമാട്ടേൻ. അന്തമാതിരി ഫ്ലുവന്റ് മലയാളം താൻ പേസ്റേൻ...’ മറുപടി പറഞ്ഞത് സ്നേഹയാണ്. ‘ഞാനും ഇപ്പൊ എല്ലാവരോടും അങ്ങനെ തന്നെയാണ് പറയുക...’ പൊട്ടിച്ചിരിയിൽ പ്രസന്നയും പങ്കുചേർന്നു. 

"‘ഭെല്ലി’ൽ ജീവനക്കാരനായിരുന്നു അച്ഛൻ. വീട്ടിൽ വലിയ സ്ട്രിക്ട്. ഞാൻ എൻജിനീയറാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എനിക്ക് കുട്ടിക്കാലം തൊട്ടേ സിനിമാമോഹവും. ആദ്യ സിനിമയിൽ അഭിനയിക്കും വരെ വീട്ടിൽ നിന്ന് ഞങ്ങളെല്ലാവരും കൂടി ഒരു സിനിമയ്ക്കു പോലും പോയിട്ടില്ല. കുട്ടിക്കാലം തൊട്ടേ മലയാള സിനിമയാണ് കൂടുതൽ കണ്ടിരുന്നത്. ബന്ധങ്ങളുടെ ആഴം മലയാള സിനിമയിൽ മനോഹരമായാണ് ചിത്രീകരിക്കുക. അതു നിങ്ങളുടെ സംസ്കാരത്തിന്റെ പ്രത്യേകതയാകാം. മറ്റൊരു സത്യം കൂടി പറയാം, മലയാളത്തിൽ അഭിനയിക്കാൻ വേണ്ടി കരിയറിന്റെ തുടക്കത്തിൽ തന്നെ ഭാഷാപുസ്തകം വാങ്ങി മലയാളം പഠിച്ചയാളാണ് ഞാൻ. 

‘30 ദിവസം കൊണ്ട് മലയാളം പഠിക്കാം’ എന്ന ബുക്ക്  വാങ്ങിത്തന്നത് നാട്ടിൽ ഞങ്ങളുടെ അടുത്തു താമസിച്ചിരുന്ന ജ്യോതി ആന്റിയാണ്. അവരുടെ മകൾ ചൈതന്യ മുപ്പതോളം സിനിമകളിൽ ചൈൽഡ് ആർട്ടിസ്റ്റായിരുന്നു. അന്നെനിക്ക് ആകെ പരിചയമുള്ള സിനിമാക്കാരും  അവരാണ്. ആന്റിയാണ് ലോഹി സാറിനെയും  സിദ്ദിഖ് സാറിനെയും പരിചയപ്പെടുത്തി തന്നത്. എല്ലാവരും എന്നോട് മലയാളം പഠിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, പിന്നീട് തമിഴിൽ തിരക്കായി."- പ്രസന്ന പറയുന്നു.  

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ... 

Tags:
  • Celebrity Interview
  • Movies