Saturday 14 September 2024 01:32 PM IST : By സ്വന്തം ലേഖകൻ

‘തളര്‍ന്നു വീണപ്പോള്‍ താങ്ങും തണലുമായവള്‍; ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്’; കുറിപ്പുമായി സലീം കുമാര്‍

salim-kumar678

വിവാഹ വാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ സലിം കുമാര്‍. ഭാര്യ സുനിത തന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് 28 വര്‍ഷം തികയുകയാണെന്ന് സലിം കുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഭാര്യക്കൊപ്പമുള്ള വിവാഹ ചിത്രം പങ്കുവച്ച് കൊണ്ടാണ് സലീം കുമാറിന്റെ കുറിപ്പ്. നിരവധിപേര്‍ താരത്തിനും കുടുംബത്തിനും ആശംസ നേര്‍ന്ന് എത്തി. ഇരുവര്‍ക്കും രണ്ട് മക്കളാണ് ഉള്ളത്. 

സലീം കുമാര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

എന്റെ ജീവിത യാത്രയില്‍ ഞാന്‍ തളര്‍ന്നു വീണപ്പോള്‍ എല്ലാം എനിക്ക് താങ്ങും തണലുമായി നിന്നത് രണ്ട് സ്ത്രീ മരങ്ങളാണ്. ഒന്ന് എന്റെ അമ്മയും മറ്റൊന്ന് എന്റെ ഭാര്യയുമാണ്. സുനിത എന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുകയാണ്. അതെ, ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ ശരിക്ക് ഇന്ന് 28 വയസ്സ്. 

Tags:
  • Movies