Tuesday 02 June 2020 02:46 PM IST : By സ്വന്തം ലേഖകൻ

അമ്മയോടൊപ്പമുള്ള ഈ മകനെ മനസ്സിലായോ ? അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രിയതാരം

sarath

തന്റെ പെൺവേഷത്തിലുള്ള ചിത്രം പങ്കുവച്ച് നടൻ ശരത്. താരം തന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് തന്റെ പെൺവേഷത്തിലുള്ള ചിത്രവും അമ്മയുടെ ചിത്രവും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘അമ്മയും ഞാനും...ഇന്ന് അമ്മയുടെ പിറന്നാൾ...ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയലിനു വേണ്ടി, പണ്ടൊരു പെൺവേഷം അണിഞ്ഞിട്ടുണ്ട് ഞാൻ.....ആ ചിത്രവും അമ്മയുടെ പഴയ ചിത്രവും ഒരുമിച്ചപ്പോൾ. പിറന്നാൾ ആശംസകൾ അമ്മേ’.– താരം ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചതിങ്ങനെ.