Thursday 18 April 2019 04:24 PM IST

‘നാൻ താൻ എന്നോടെ ഹീറോ, എന്റെ ജീവിതമാണ് അതിനു തെളിവ്.’ വിജയ് സേതുപതി പറയുന്നു

Roopa Thayabji

Sub Editor

vijay-sethupathy-white1

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു.

‘‘24 വയസ്സായപ്പോഴാണ് സിനിമയിൽ അഭിനയിക്കണമെന്ന് മോഹം വരുന്നത്. അന്ന് ജെസി ഗർഭിണിയാണ്. അപ്പയുടെ ബിസിനസ് നഷ്ടത്തിലായി എല്ലാം അവസാനിപ്പിക്കുമ്പോൾ പത്തുലക്ഷം രൂപ കടമുണ്ട്. കടം വീട്ടാനും നല്ലൊരു ബിസിനസ് തുടങ്ങാനും പണം വേണം. നേരായ വഴിയിൽ പെട്ടെന്നു പണം സമ്പാദിക്കാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. നടനാകാൻ ഇറങ്ങുകയാണെന്നു പറഞ്ഞപ്പോൾ ജെസി എതിർത്തില്ല.

ആഗ്രഹിക്കുന്ന കാര്യം സാധിച്ചെടുക്കാൻ കൂടെ നിൽക്കുന്ന കൂട്ടുകാരിയെ കിട്ടിയതാണ് ഭാഗ്യം. പ്രായത്തെ കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് ചേട്ടന്റെയോ കൂട്ടുകാരന്റെയോ റോളുകളാണ് പ്രതീക്ഷിച്ചത്. ഹീറോ ആകുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

ഒറ്റയ്ക്കു പഠിച്ച പാഠങ്ങളാണ് ഇവിടെ വരെ എത്തിച്ചത്. സെറ്റിൽ എല്ലാവരും ഹാപ്പി ആയിരിക്കണമെന്നാണ് ആഗ്രഹം. സെറ്റിലെ പൊസിറ്റീവ് എനർജിയാണ് നമ്മുടെ അഭിനയത്തിലും പ്രതിഫലിക്കുന്നത്. ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തുക തന്നെ ചെയ്യും. എന്റെ ജീവിതമാണ് അതിനു തെളിവ്.’’  വിജയ് പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം