Monday 22 April 2019 03:00 PM IST

വിജയ് ഗുരുനാഥ സേതുപതി എന്ന പേരിനു പിന്നിലെ രഹസ്യമറിയാമോ?

Roopa Thayabji

Sub Editor

VijaySethupathi-int

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു..

‘‘മധുരയിലാണ് ജനിച്ചതും ആറാം ക്ലാസ് വരെ പഠിച്ചതും. പിന്നെ, ചെന്നൈയിലേക്ക് വന്നു. അപ്പ കാളിമുത്തു സിവിൽ എൻജിനീയറായിരുന്നു, അമ്മ സരസ്വതി സാധാരണ തമിഴ് വീട്ടമ്മ. ഞങ്ങൾ നാലു മക്കളുടെ പേരിനും ചില പ്രത്യേകതകളുണ്ട്. അമ്മൂമ്മയുടെ പേര് ഷൺമുഖം എന്നാണ്. അതു ചേർത്ത് ചേട്ടന് ഉമാ ഷൺമുഖപ്രിയൻ എന്ന് അപ്പ പേരിട്ടു. അപ്പൂപ്പന്റെ പേരായ ഗുരുസ്വാമി ചേർത്ത് ഞാൻ വിജയ് ഗുരുനാഥ സേതുപതി ആയി.

ഭാരതിയാരുടെ വലിയ ആരാധകനാണ് അപ്പ. അങ്ങനെയാണ് അനിയൻ യുവഭാരതി രാമനാഥൻ ആയത്. കുലദൈവമായ കാളിയുടെ പേരു ചേർത്തപ്പോൾ അനിയത്തിക്ക് കിട്ടിയത് ജയശ്രീ ഹിമവാഹിനി എന്ന പേര്.’’ വിജയ് സേതുപതി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വനിതയിൽ വായിക്കാം