Monday 14 November 2022 02:46 PM IST : By സ്വന്തം ലേഖകൻ

‘തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം’: നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറയ്ക്കു മുന്നിൽ കാവ്യ മാധവൻ

kavya-mmmm3456787

നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് നടി കാവ്യ മാധവന്‍. ക്ലാസിക്കൽ ‍ഡാൻസില്‍ തന്റെ ഗുരുവായ ആനന്ദൻ മാസ്റ്റർ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് ആശംസകൾ നൽകാനാണ് വി‍ഡിയോയുമായി കാവ്യ മാധവൻ എത്തിയത്. ലോകത്തിലെ ആദ്യത്തെ ക്ലാസിക്കൽ ‍ഡാൻസ് ബാൻഡ് ആയ ആനന്ദ വൈഭവം എന്ന സംരംഭവുമായാണ് ആനന്ദൻ മാസ്റ്റർ എത്തുന്നത്. ആനന്ദ വൈഭവം എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു കാവ്യയുടെ ആശംസാ വിഡിയോ പുറത്തുവന്നത്.

‘‘ഏകദേശം ഇരുപതോളം വർഷമായി ഞാൻ ആനന്ദ് മാഷിന്റെ വിദ്യാർഥിയായിട്ട്. അദ്ദേഹത്തോട് നിർവചിക്കാൻ കഴിയാത്ത അത്രയും വലിയ ബന്ധമാണുള്ളത്. അഭിനയത്തിനും സ്വരങ്ങൾക്കും പ്രാധാന്യം കൊടുത്തുള്ള നൃത്തരൂപങ്ങളാണ് അദ്ദേഹം എനിക്കായി ഒരുക്കിയിരുന്നത്. മാഷ് ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. 

കേരളത്തിൽ ഒരുപാട് നൃത്ത വേദികളിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അതിന്റെ ഫുൾ ക്രെഡിറ്റും മാഷിനുള്ളതാണ്. എന്റെ പിതാവിന്റെയും മാതാവിന്റെയും സ്ഥാനത്തു നിൽക്കുന്ന ആളാണ്. പലപല രൂപങ്ങളിൽ മാഷിനെ നിർവചിക്കാൻ കഴിയും. നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം. മാഷിന്റെ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്. അദ്ദേഹത്തിന്റെ പുതിയ സംരഭത്തിന് എന്റെ എല്ലാവിധ ആശംസകളും.’’ -കാവ്യ പറഞ്ഞു. വിഡിയോ കാണാം.. 

Tags:
  • Movies