Monday 04 May 2020 12:55 PM IST

ഞങ്ങള്‍ പിരിഞ്ഞിട്ട് 8 മാസം കഴിഞ്ഞു! വിവാഹ മോചന വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഡോണ്‍ ടോണി

V.G. Nakul

Sub- Editor

megna_vincent

ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മിനിസ്‌ക്രീന്‍ താരം മേഘ്‌ന വിന്‍സെന്റിന്റെ വിവാഹ മോചന വാര്‍ത്തയാണ്. ഇപ്പോള്‍ ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 2017 ഏപ്രില്‍ മുപ്പതിനായിരുന്നു മേഘ്‌നയും ബിസിനസ്സുകാരനായ ഡോണും തമ്മിലുള്ള വിവാഹം.

എന്നാല്‍ ലോകം ഒരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ചില മാധ്യമങ്ങൾ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നത് എന്നാണ് ഡോണ്‍ ചോദിക്കുന്നത്. വാര്‍ത്തയുമായി ബന്ധപ്പെട്ട് വനിത ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ വിവാഹ മോചിതരായി എന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. - ഡോണ്‍ പറയുന്നു.

ലോകം കോവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ടെന്ന് ഡോണ്‍ പറയുന്നു.
'ഞങ്ങള്‍ 2018 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ്. ഒരു വര്‍ഷത്തിനു ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്നു പൊങ്ങി വന്നു എന്നറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ.' ഡോണ്‍ പറയുന്നു.