Thursday 24 November 2022 04:50 PM IST : By സ്വന്തം ലേഖകൻ

‘കുട്ടിക്കാലം മുതലുള്ള സ്വപ്നം സാക്ഷാത്കരിച്ചു’; സ്വന്തം സിനിമ കണ്ടിറങ്ങിയ ശേഷം പൊട്ടിക്കരഞ്ഞ് പ്രിയ വാരിയർ (വിഡിയോ)

priya-vvv34

സ്വന്തം സിനിമ കണ്ടിറങ്ങിയ ശേഷം പൊട്ടിക്കരഞ്ഞ് നടി പ്രിയ വാരിയർ. കൊച്ചിയില്‍ ‘ഫോർ ഇയേഴ്സി’ന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയ ശേഷമാണ് വൈകാരിക മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. ചിത്രത്തിലെ നായകനായ സർജാനോ ഖാലിദ് ആണ് പ്രിയയെ ആശ്വസിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് സിനിമ മൂലം സാക്ഷാത്കരിച്ചതെന്നും, ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തു നിൽക്കുന്നതായി തോന്നിയെന്നും പ്രിയ വാരിയർ പറഞ്ഞു. 

സിനിമ എല്ലാവർക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ പ്രതികരണമെന്നും സർജാനോ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയുടെ റിലീസിന്റെ ഭാഗമായി കോളജ് കുട്ടികൾ കേരളത്തിലെ പത്തു തിയറ്ററുകളിൽ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. 

എന്‍ജിനീയറിങ് വിദ്യാർഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് സിനിമയുടെ പ്രമേയം. രഞ്ജിത് ശങ്കർ ആണ് സംവിധാനം. ചിത്രം നവംബർ 25ന് കേരളത്തിൽ റിലീസിനെത്തും. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്.

മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വിഎഫ്എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ  സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പിആർഓ : പ്രതീഷ് ശേഖർ.

Tags:
  • Movies