Saturday 04 April 2020 11:10 AM IST

ലോക് ഡൗൺ കാലത്ത് പാഴായ ബോട്ടിലുകളിൽ മനോഹരമായ പൂന്തോട്ടമൊരുക്കി നടി രാധിക

Delna Sathyaretna

Sub Editor

lockdd1

തലയിലൊരു ട്രെൻഡി ഹെയർ ബാൻഡും ചുവന്ന കമ്മലുമൊക്കെയിട്ട്, നീളൻ കൺപീലിയുള്ള ചേച്ചി. ചേച്ചിയുടെ തലയിൽ മനോഹരമായ ചെടി. കണ്ണടച്ചും തുറന്നും മിഴിച്ചും ഒക്കെയിരിക്കുന്ന പൂച്ചക്കുട്ടന്മാരുടെ തലയിലുമുണ്ട് കാക്ട്സ് ചെടികൾ.. കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടി വരുമെന്നേ.. ഇവരൊക്കെ താരങ്ങളല്ലേ.. പൈസക്കാണോ കുറവ്. രാധികയുടെ ദുബായിലെ വീട്ടിലെ ചെറിയ ബാൽക്കണി മനോഹരമാക്കുന്ന കുഞ്ഞു പ്ലാന്റ് പോട്ടുകളെക്കുറിച്ച് ഒറ്റ നോട്ടത്തിൽ ഇങ്ങനെയൊക്കെ തോന്നും. പക്ഷേ ഉള്ളിലേക്ക് കടന്നു ചെന്നാൽ ഇവയൊക്കെ വേസ്റ്റിൽ നിന്ന് ഉണ്ടാക്കിയവയാണെന്നു രാധിക അഭിമാനത്തോടെ പറയും.

ലോക്ക് ഡൗണിൽ തന്റെ കലാപരമായ കഴിവുകൾ ബാൽക്കണിയിലെ പൂന്തോട്ടത്തിലേക്ക് തിരിച്ചിരിക്കുകയാണ് പ്രിയ നടി രാധിക. ഡിറ്റർജന്റ് ബോട്ടിലും മറ്റു പ്ലാസ്റ്റിക് ബോട്ടിലുകളും രാധികയുടെ കരവിരുതിൽ ഭംഗിയുള്ള പ്ലാന്റ് പോട്ടുകളായി മാറുകയാണ്. കലാസ്നേഹിയായ രാധിക ലോക്ക് ഡൗൺ സമയത്തിന് മുൻപും ക്രോഷ്യേ, മ്യൂറൽ ചിത്രങ്ങൾ എന്നിവ ചെയ്തിരുന്നു.

1.

lockdd2

2.

lockd7

3.

lockd4

4.

lockd6

5.

lockd3
Tags:
  • Movies