Thursday 04 July 2019 04:47 PM IST

മൊട്ടയടിച്ച ഷംനയെ കണ്ടപ്പോൾ താരങ്ങളുടെ രസകരമായ കമന്റ്സ് ഇങ്ങനെ! (വിഡിയോ)

Shyama

Sub Editor

shamna-vanitha1 ഫോട്ടോ: ശ്യാം ബാബു

ഷംനയുടെ ഇടതൂർന്ന കൊതിപ്പിക്കുന്ന ആ തലമുടി ഇപ്പോഴില്ല. സിനിമയില്‍ തനിക്കു പ്രിയപ്പെട്ട ഒരു വേഷം തൊട്ടുമുന്നില്‍ വന്നു വിളിച്ചപ്പോള്‍ ഷംന ബോള്‍ഡായൊരു തീരുമാനമെടുത്തു. ‘മുടിയോ... പോനാല്‍ പോകട്ടും പോടാ...’ മുടി കളഞ്ഞതിനു ശേഷമുണ്ടായ അനുഭവങ്ങൾ വനിതയുമായി പങ്കുവയ്‌ക്കുകയാണ് നടി ഷംന കാസിം.

"ഞാൻ‍ മുടി വെട്ടി എന്ന വാർത്ത വന്നപ്പോ ആദ്യമാരും വിശ്വസിച്ചില്ല. ചുമ്മാ ഗോസിപ്പല്ലേ, േഫക്ക്ന്യൂസ് അല്ലേ, ഷംന അങ്ങനെ ചെയ്യാൻ സാധ്യതയില്ല എന്നൊക്കെയാണ് ആളുകൾ വിചാരിച്ചത്. സിനിമ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഈ ലുക് പുറത്തു വിടരുതെന്ന് എന്നോടു പ്രത്യേകം പറഞ്ഞിരുന്നു. തൊപ്പിയും സ്കാർഫും ഒക്കെയിട്ടാണ് ഞാന്‍ പുറത്തു പോയിരുന്നതും യാത്ര ചെയ്തിരുന്നതും. എന്നെ കണ്ടിട്ടു പലര്‍ക്കും മനസ്സിലായില്ല. ഒരിക്കൽ ചിത്ര ചേച്ചിയേയും ഭർത്താവിനേയും എയർപോർട്ടിൽ വച്ചു കണ്ടു. അടുത്തു പോയി നിന്നിട്ടും ചേച്ചി അപരിചിതരോട് ചിരിക്കും പോലെ ഒരു ചിരി. അപ്പോള്‍ ഞാൻ അടുത്തു പോയി ചോദിച്ചു ‘എന്നെ മനസ്സിലായില്ലേ?’. ചേച്ചി ഞെട്ടിപ്പോയി ‘അയ്യോ.. ഇത് ഷംനയായിരുന്നോ?’.

നടി സ്നേഹ കണ്ടിട്ട് ചിണുങ്ങാന്‍ തുടങ്ങി, ‘എനിക്കും ഇതു പോലെ മുടി വെട്ടണം...’ എന്നു പറഞ്ഞ്. മഞ്ജുചേച്ചിയാണ് ഏറ്റവും അഭിനന്ദിച്ചത്. ‘ലെറ്റ് മി ഡൈജസ്റ്റ് ദിസ് ഫസ്റ്റ്. നിന്നെ കാണാന്‍ നല്ല സുന്ദരിയായിരിക്കുന്നു.’ സുരാജ് ഏട്ടനെ കണ്ടപ്പോള്‍ അദ്ദേഹം ഭയങ്കര ആർട്ടിഫിഷലായി ഒരു ചിരി. അപ്പോഴേ എനിക്കു കാര്യം മനസ്സിലായി, എന്നെ മനസ്സിലായില്ലെന്ന്. പിന്നെ പറഞ്ഞപ്പോ ശരിക്കും ഞെട്ടി.

എന്തിന് എന്റെ ഡാഡിക്കു പോലും ആദ്യം മനസ്സിലായില്ല. മൊട്ടയടിച്ചു കഴിഞ്ഞു വീട്ടിലേക്കുള്ള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാൻ ഒരു പുതിയ സർവന്റിനെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു, ഡാഡി കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോള്‍ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ‘‘അയ്യോ... ഇതെന്റെ മോളാണോ?’’ എന്നു പറഞ്ഞ് കുറേ നേരം നോക്കി നിന്നു."
ഷംന പറയുന്നു.

ഷംന കാസിം വനിത കവർ ഷൂട്ട് വിഡിയോ

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം 'വനിത'യിൽ വായിക്കാം