Wednesday 27 May 2020 09:35 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് എന്റെ അച്ഛന് കരൾ കൊടുക്കാനുള്ള ഭാഗ്യമുണ്ടായി’! അച്ഛന് സ്വന്തം കരള്‍ പകുത്തു നൽകി യുവ സംവിധായകൻ

adhin

കരൾ രോഗത്തിന്റെ പിടിയിലമർന്ന അച്ഛന് സ്വന്തം കരള്‍ പകുത്തു നൽകി യുവ സംവിധായകൻ അധിൻ ഒല്ലൂർ. അധിൻ ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലായിരുന്നു ശസ്ത്രക്രിയ.

‘ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള ശരിയായ സമയം ഇതാണ്, എനിക്ക് എന്റെ അച്ഛന് കരൾ കൊടുക്കാനുള്ളൊരു ഭാഗ്യമുണ്ടായി. മെയ് 18നായിരുന്നു ശസ്ത്രക്രിയ, ഇപ്പോള്‍ ഞങ്ങള്‍ സുഖമായിരിക്കുന്നു. ഞാനിന്ന് ഡിസ്ചാർജാകും, വൈകാതെ അച്ഛനും. ഞങ്ങൾക്കുവേണ്ടി പ്രാര്‍ത്ഥിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. മിംമ്സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നന്ദി’ അഭിമാനമല്ല, ഭാഗ്യമാണ്, കടമയാണ് എന്ന തലക്കെട്ടിൽ അധിൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

പോസ്റ്റര്‍ ഡിസൈനിങിലൂടെയും ഷോര്‍ട്ട് ഫിലിമുകളൊരുക്കിയും പ്രേക്ഷകശ്രദ്ധ നേടിയ അധിന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന മുഴുനീള ചിത്രമായ പെണ്ണന്വേഷണം ഷൂട്ടിങ് നടന്നു വരികയാണ്. അധിൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രം, പെണ്ണ് അന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്.