Thursday 30 June 2022 09:36 AM IST : By സ്വന്തം ലേഖകൻ

‘ഇതാരോ കൊന്ന് തൂക്കിയതാടാ...ഒറപ്പാ...’: ‘അടിത്തട്ട്’ ട്രെയിലർ എത്തി

adithattu

സണ്ണി വെയ്ന്‍, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ‘അടിത്തട്ട്’ ന്റെ ട്രെയിലർ എത്തി.

പൂർണമായും ആഴക്കടലിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഡാർക് ആക്‌ഷൻ ത്രില്ലർ ഗണത്തിൽ പെടുന്നു.

സൂസൻ ജോസഫും സിൻ ട്രീസയും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. ചിത്രം ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തും.