Saturday 08 May 2021 09:30 AM IST : By സ്വന്തം ലേഖകൻ

‘ആശുപത്രിയിൽ പോകുമ്പോഴും താൻ മരിക്കുമെന്ന് അമ്മൂമ്മ സ്വപ്നങ്ങളിൽ പോലും ചിന്തിച്ചു കാണില്ല’! ഹൃദയം നൊന്ത് അഹാന: കുറിപ്പ്

ahana

കോവിഡ് ബാധിച്ച് അടുത്ത ബന്ധു മരിച്ചതിന്റെ വേദനയിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി അഹാന കൃഷ്ണ. അഹാനയുടെ അമ്മൂമ്മയുടെ അനുജത്തിയാണ് മരണപ്പെട്ടത്. മോളി അമ്മൂമ്മ (അഹാനയുടെ അമ്മയുടെ അമ്മയുടെ അനുജത്തി) രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തിരുന്നുവെന്നും വീട്ടില്‍ വിവാഹം ക്ഷണിക്കാനെത്തിയ അതിഥിയിലൂടെയാണ് രോഗം ബാധിച്ചതെന്നും അഹാന ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

2ദിവസം മുമ്പ് ശ്വാസതടസം കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിച്ചു. ഞങ്ങൾക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല. വളരെ ഊർജസ്വലയായ ഒരു വ്യക്തിയായിരുന്നു. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ താൻ മരിക്കുമെന്ന് അവർ സ്വപ്നങ്ങളിൽ പോലും ചിന്തിച്ചുകാണില്ല. 64 വയസ്സായിരുന്നു. രണ്ട് ഡോസ് വാക്സിനേഷനും എടുത്തിരുന്നു.

കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറുവാൻ കൃത്യമായ ചില മാർഗനിർദേശങ്ങളും താരം പങ്കുവയ്ക്കുന്നു.