Saturday 18 January 2020 11:23 AM IST : By സ്വന്തം ലേഖകൻ

ഞാന്‍ എന്റെ സ്വർഗത്തിൽ എത്തിയിരിക്കുന്നു! മാലി ദ്വീപിൽ അവധിക്കാലം ആഘോഷമാക്കി അഹാന: ചിത്രങ്ങൾ വൈറൽ

ahana

മാലിദ്വീപിൽ അവധിക്കാലം ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ യുവനായിക അഹാന കൃഷ്ണ. ഇതിന്റെ ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം യാത്രയുടെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലൂക്ക, പതിനെട്ടാം പടി എന്നിവയാണ് അടുത്തിടെ അഹാനയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. ലൂക്കയിൽ ടൊവീനോയുടെ നായികയായ നിഹാരിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പതിനെട്ടാം പടിയിൽ താരം അവതരിപ്പിച്ച ടീച്ചർ കഥാപാത്രവും ശ്രദ്ധേയമായിരുന്നു.