Monday 09 May 2022 09:33 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവളുടെ കല്യാണം...ചടങ്ങിൽ തിളങ്ങി അഹാന: ചിത്രങ്ങൾ പങ്കുവച്ച് താരം

ahana

പ്രിയസുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം കുറിച്ച് ചിത്രങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ. ‘ഒപ്പം കളിച്ചുവളർന്ന മറ്റൊരു കൂട്ടുകാരി കൂടി വിവാഹിതയായി. എല്ലാ ആശംസകളും നേരുന്നു’ വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചു.

ഗുരുവായൂരിൽ വച്ചായിരുന്നു അഹാനയുടെ കൂട്ടുകാരി ശ്രീലക്ഷ്മി മധുവിന്റെ വിവാഹം.

നാൻസി റാണി, അടി എന്നീ ചിത്രങ്ങളാണ് അഹാനയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.