Tuesday 23 February 2021 09:46 AM IST : By സ്വന്തം ലേഖകൻ

യുകുലെലെ മീട്ടി, ‘കുട്ടി സ്റ്റോറി’യുമായി അഹാന കൃഷ്ണ! വിഡിയോ ഏറ്റെടുത്ത് ആരാധകർ

ahana

യുകുലെലെ (ukulele) എന്ന സംഗീതോപകരണം മീട്ടി പാടുന്ന തന്റെ മനോഹരമായ ഒരു വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നടി അഹാന കൃഷ്ണ.

വിജയ് നായകനായ ‘മാസ്റ്ററി’ലെ ‘ലെറ്റ് മി ടെൽ യൂ ആൾ എ കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്. Let me tell you all a kutti story while I take baby steps in learning to play the Ukelele എന്ന കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അഹാന. തന്റെ ചിത്രങ്ങളും വിഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന ഇവയിലൂടെ പങ്കുവയ്ക്കാറുണ്ട്.