Saturday 20 April 2019 09:12 AM IST : By സ്വന്തം ലേഖകൻ

മാലി ദ്വീപിൽ അവധിക്കാലം ആഘോഷമാക്കി ഐശ്വര്യയും അഭിഷേകും! താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു

aiswarya

വാർത്തകളിലെയും ഗോസിപ്പു കോളങ്ങളിലെയും നിറസാന്നിധ്യമാണ് എക്കാലവും ബച്ചൻ കുടുംബം. മരുമകളായി ഐശ്വര്യ റായ് കൂടി വന്നതോടെ ഇവരുടെ വാർത്താ മൂല്യം ഇരട്ടിയിലധികമായി.

ഐശ്വര്യയും മകൾ ആരാധ്യയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രിയങ്കരർ. അമ്മ – മകൾ അടുപ്പത്തിന്റെ രസകരമായ നിമിഷങ്ങൾ പങ്കു വച്ച്, സമൂഹ മാധ്യമങ്ങൾ ഇവരെ നിത്യേനയെന്നോണം ആഘോഷിക്കാറുണ്ട്.

ഇപ്പോഴിതാ അഭിഷേക് ബച്ചനും ഐശ്വര്യാ റായ് ബച്ചനും ആരാധ്യയും മാലി ദ്വീപില്‍ അവധിക്കാലം ചിലവിടുന്നതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മാലിയിലെ നിയാമ എന്ന സ്വകാര്യ ദ്വീപിലാണ് ബച്ചന്‍ ഫാമിലി അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്. അവിടെ നിന്നുള്ള ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ.

മണിരത്നം സംവിധാനം ചെയ്ത ‘രാവണി’നു ശേഷം ആഷും അഭിയും ഒന്നിക്കുന്ന ചിത്രമാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’. ചിത്രീകരണം ഉടൻ ആരംഭിക്കും.