Thursday 13 December 2018 03:01 PM IST : By സ്വന്തം ലേഖകൻ

ദീപികയെ നൃത്തം ചെയ്യിപ്പിച്ച് ഐശ്വര്യ, ഒപ്പം രൺവീറും അഭിഷേകും: വിഡിയോ വൈറൽ

aiswarya-video

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിൽ ബോളിവുഡ് താരങ്ങൾ ആടിത്തിമിർക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിൽ ആരാധകർ ഏറ്റെടുത്തവയിൽ പ്രധാനം സംഗീത് സെറിമണിയിൽ രൺവീർ സിങ്-ദീപിക പദുക്കോൺ, അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ദമ്പതികളുടെ നൃത്തമാണ്.

ഐശ്വര്യയും ദീപികയും ഒരുമിച്ചുളള ഡാൻസിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഞ്ചാബി ഗാനം ആലപിച്ചപ്പോൾ ദീപികയെ കൈ പിടിച്ചുകൊണ്ടുപോയി ഡാൻസ് ചെയ്യിപ്പിക്കുന്ന ഐശ്വര്യയെയാണ് വീഡിയോയിൽ കാണുന്നത്.

ഡിജെ പാർട്ടിയിൽ രൺവീർ സിങ്ങും ദീപിക പദുക്കോണും ഒരുമിച്ചുളള ഡാൻസ് വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

സംഗീത് സെറിമണിയിൽ അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് അഭിനയിച്ച ‘ഗുരു’ എന്ന സിനിമയിലെ ഗാനമാണ് പുനവതരിപ്പിച്ചത്. ഡാൻസിനിടയിൽ സദസ്സിൽ ഇരുന്ന മകൾ ആരാധ്യയ്ക്ക് ഐശ്വര്യ ഫ്ലൈയിങ് കിസ് നൽകിയതും കാഴ്ചക്കാർക്ക് വിരുന്നായി.

ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ എന്നിവരുടെ പ്രകടനവും സംഗീത് സെറിമണിയുടെ ഭാഗമായിരുന്നു.