Thursday 21 November 2019 12:11 PM IST : By സ്വന്തം ലേഖകൻ

‘ഭാര്യ’യിലെ മോചിത അമ്മയായി! ഭർത്താവിന്റെയും കുഞ്ഞിന്റെയും ചിത്രം പങ്കുവച്ച് ഐശ്വര്യ മിഥുന്‍

aiswarya-midhun

സൂപ്പർഹിറ്റ് പരമ്പരയായ ‘ഭാര്യ’ യില്‍ മോചിത എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ മിഥുന്‍. ഇടയ്ക്ക് അഭിനയ രംഗത്തു നിന്നു ചെറിയ ഇടവേളയെടുത്തു എങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു.

ഇപ്പോഴിതാ, ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം. ഭര്‍ത്താവിന്റെയും മകന്റെയും ചിത്രവും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ചും ഗര്‍ഭാവസ്ഥയിലെ മനോഹരനിമിഷളുടെ ചിത്രങ്ങളും കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് നിമിഷങ്ങൾക്കകമാണ് വൈറലായത്.