Tuesday 08 January 2019 07:04 PM IST : By സ്വന്തം ലേഖകൻ

‘ജീവിതത്തിലെ സ്വാഭാവികവും ഉപാധികളില്ലാത്തതുമായ അനുഭവമാണത്’; ഐശ്വര്യയുടെ വാക്കുകൾ വൈറൽ

aiswarya

‘ലോകത്തിലെ ഏറ്റവും നല്ല അമ്മ’ എന്നാണ് ഏഴുവയസ്സുകാരി മകൾ ആരാധ്യ ഐശ്വര്യറായിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോൾ, ഒരഭിമുഖത്തിനിടെ സൂപ്പർ മോം എന്ന ടാഗ് ലൈൻ ഏറ്റവും നന്നായി അണിയുന്നയാൾ എന്ന് തന്നെ വിശേഷിപ്പിച്ച അവതാരകന് ഐശ്വര്യ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

ഹൃദയസ്പർശിയായിരുന്നു താരത്തിന്റെ മറുപടി. നിങ്ങൾക്ക് എനിക്കു തരാൻ കഴിയുന്ന ഏറ്റവും മികച്ച അഭിനന്ദനമാണിതെന്നാണ് ഐശ്വര്യ അവതാരകന്റെ വാക്കുകൾക്ക് മറുപടി പറഞ്ഞത്.

“നിങ്ങൾക്ക് എനിക്കു തരാൻ കഴിയുന്ന ഏറ്റവും മികച്ച അഭിനന്ദനമാണിത്. ജീവിതത്തിലെ വളരെ സ്വാഭാവികവും ഉപാധികളില്ലാത്തതുമായൊരു അനുഭവമാണത്. സ്നേഹത്തിന്റെ യഥാർത്ഥ നിർവചനം. അതെന്നെ കൂടുതൽ മികച്ച ഒരാളാക്കി മാറ്റുന്നു. എനിക്കത് ബ്രേക്ക് ചെയ്യാൻ വയ്യ. വിശദീകരിക്കാനോ ആ അനുഭവത്തെ വാക്കുകളിലേക്ക് ചുരുക്കാനോ ആവില്ല. എനിക്കതിന് കഴിയില്ല. നന്ദി മാത്രം പറയുന്നു” ഐശ്വര്യ പറഞ്ഞു.

എന്തായാലും ഐശ്വര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.