Tuesday 25 September 2018 01:45 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ നമ്പര്‍ പരസ്യപ്പെടുത്തി അജയ് ദേവ്ഗണിന്റെ കുസൃതി; വീട്ടിൽ കയറ്റില്ല എന്ന് കജോൾ

kajol

ഭർത്താവ് അജയ് ദേവ്ഗണിന്റെ കുസൃതിയിൽ പുലിവാല് പിടിച്ച് ഭാര്യ കജോൾ. ചോദിച്ചപ്പോഴോ “സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇനി നിങ്ങള്‍ക്കിട്ടാവാം എന്ന് കരുതി” എന്ന് മറുപടിയും.

ഇന്നലെ വൈകുന്നേരമായിരുന്നു ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ, ഭാര്യയും അഭിനേത്രിയുമായ കാജലിന്റെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ടുള്ള “കാജല്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടൂ’’ എന്ന തമാശ ട്വീറ്റ്.

നിമിഷങ്ങൾക്കകം ട്വീറ്റ് വൈറലായി.അതോടെ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും വിളിക്കാൻ ശ്രമിക്കുകയും ചെയ്തു.

മണിക്കൂറുകള്‍ക്ക് ശേഷം “സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇനി നിങ്ങള്‍ക്കിട്ടാവാം എന്ന് കരുതി” യെന്ന് അജയ് ദേവ്ഗന്‍ വീണ്ടും ട്വീറ്റ് ചെയ്തു. എന്നാൽ

“ഇപ്പോള്‍ കുസൃതി ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണ് എന്ന് തോന്നുന്നു, പക്ഷേ അതിനൊക്കെ വീട്ടില്‍ നോ എന്‍ട്രി ആണ് കേട്ടോ” എന്നായിരുന്നു കാജലിന്റെ മറുപടി.