Friday 24 January 2020 12:11 PM IST : By സ്വന്തം ലേഖകൻ

മമ്മൂക്കയ്ക്ക് സ്നേഹ ചുംബനം നൽകി അജയ്! ഇരട്ടി മധുരം പങ്കുവച്ച് ‘ഷൈലോക്ക്’ ടീം: വിഡിയോ

ajay-vasudev

‘ഷൈലോക്കി’ന്റെ വിജയവും സംവിധായകൻ അജയ് വാസുദേവിന്റെ പിറന്നാളും കേക്ക് മുറിച്ച് ആഘോഷിച്ച് മമ്മൂട്ടിയും കൂട്ടരും. താരത്തിന്റെ പുതിയ ചിത്രമായ ‘ദി പ്രീസ്റ്റ്’ ന്റെ ലൊക്കേഷനിലായിരുന്നു ഇരു ചിത്രങ്ങളുടെയും അണിയറപ്രവർത്തകരും സുഹൃത്തുക്കളും ഒന്നിച്ച സന്തോഷ നിമിഷങ്ങൾ. നിറഞ്ഞ സന്തോഷത്തിലായിരുന്നു എല്ലാവരും.

ആഘോഷത്തിനിടെ അജയ് വാസുദേവ് മമ്മൂട്ടിക്ക് സ്നേഹ ചുംബനം നൽകി. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സെറ്റിലുള്ളവർക്കൊപ്പം സെൽഫിയുമെടുത്താണ് മമ്മൂക്ക മടങ്ങിയത്.

നിഖില വിമൽ, ടി.ജി രവി, ജി. മാർത്താണ്ഡൻ, ജോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.