Thursday 13 December 2018 05:15 PM IST : By സ്വന്തം ലേഖകൻ

ഒരേയൊരു ‘പെരുന്തച്ചൻ’, ഒരേയൊരു അജയൻ; സ്വപ്നങ്ങളുടെ ‘മാണിക്യക്കല്ല്’ ബാക്കി വച്ച മടക്കം: അഭിമുഖം വായിക്കാം

1

‘പെരുന്തച്ചൻ’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ സ്വന്തം പേര് തിളക്കത്തോടെ എഴുതിച്ചേർത്ത സംവിധായകൻ അജയൻ മരണത്തിൽ മറയുമ്പോൾ അത് വലിയ സ്വപ്നങ്ങൾ അവശേഷിപ്പിച്ചുള്ള മടക്കമാണ്. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നാടകപ്രവർത്തകനും സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പിൽഭാസിയുടെയും അമ്മിണി അമ്മയുടെയും മകനാണ്.

ഡോക്യുമെന്ററിയിലൂടെ സിനിമാ രംഗത്തേക്കു വന്ന അജയൻ സംവിധാനം ചെയ്ത ഏക ചിത്രവും എം.ടിയുടെ തിരക്കഥയിലൊരുങ്ങിയ പെരുന്തച്ചനാണ്. 1990 ൽ പുറത്തിറങ്ങിയ പെരുന്തച്ചൻ അവതരണ മികവുകൊണ്ട് ആഗോളതലത്തിലും നിരൂപക പ്രശംസ നേടി.

മികച്ച നവാഗത സംവിധായകനുളള ഇന്ദിര ഗാന്ധി അവാർഡ്, മികച്ച നവാഗത സംവിധായകനുളള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ പെരുന്തച്ചൻ നേടി.

എന്നാൽ എം.ടിയുടെ തന്ന തിരക്കഥയിൽ ‘മാണിക്യക്കല്ല്’ എന്ന കഥ സിനിമയാക്കാനുള്ള ശ്രമങ്ങൾ പാതി വഴിയിൽ മുടങ്ങിയതോടെ അദ്ദേഹം സിനിമയിൽ സജീവമല്ലാതായി. മുടങ്ങിപ്പോയ ആ സിനിമ അജയന്റെ വലിയ വേദനയായിരുന്നു.

2016 ഓഗസ്റ്റിൽ, ‘വനിത’യിൽ വി.ആർ ജ്യോതിഷ് തയാറാക്കിയ അഭിമുഖത്തിൽ തന്റെ സിനിമ ജീവിതം അജയൻ പങ്കു വയ്ക്കുന്നുണ്ട്. അഭിമുഖം വായിക്കാം:

1

tachan-uni FINAL.indd

2

tachan-uni FINAL.indd

3

tachan-uni FINAL.indd

4

tachan-uni FINAL.indd

5

tachan-uni FINAL.indd