Tuesday 31 March 2020 01:30 PM IST : By സ്വന്തം ലേഖകൻ

കജോളിനും മോള്‍ക്കും കൊറോണയില്ല, പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റ്! ചര്‍ച്ചയായി അജയ് ദേവ്ഗണിന്റെ ട്വീറ്റ്

ajay

തന്റെ ഭാര്യയും നടിയുമായ കജോളിനും മകള്‍ നൈസയ്ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നും അവര്‍ ആരോഗ്യവതികളായി ഇരിക്കുന്നുവെന്നും അവരെക്കുറിച്ച് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും നടന്‍ അജയ് ദേവ്ഗണിന്റെ ട്വീറ്റ്. അവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ ട്വീറ്റാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.

കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകളായ നൈസയ്ക്ക് കൊറോണ ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പോസിറ്റീവാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായതോടെയാണ് ട്വീറ്റുമായി അജയ് എത്തിയത്.

സിംഗപ്പൂരിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് നൈസ പഠിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നൈസയുടെ സ്‌കൂളും അടച്ചിരുന്നു. മകളെ വിളിക്കാനായി കജോളായിരുന്നു സിംഗപ്പൂരിലേക്ക് പോയത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. മുംബൈയിലെ വസതിയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണ് അജയ് ദേവ്ഗണും കുടുംബവും.