Thursday 09 July 2020 10:52 AM IST : By സ്വന്തം ലേഖകൻ

‘ഡാന്‍സ് അറിയാത്തവര്‍ക്കും ഇവിടെ ജീവിക്കണം... എനിക്കിതേ പറ്റൂ’! ‘പണി പാളി’ ഡാൻസുമായി അജു: വിഡിയോ വൈറൽ

aju

നീരജ് മാധവിന്റെ പണി പാളി റാപ്പിന് ചുവട് വച്ച് അജു വർഗീസ്. നീരജിന്റെ ചാലഞ്ച് ഏറ്റെടുത്താണ് അജുവിന്റെ ഡാൻസ്. ഇതിന്റെ വിഡിയോ അജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്.

‘ഡാന്‍സ് അറിയാത്തവര്‍ക്കും ഇവിടെ ജീവിക്കണം.. എനിക്കിതേ പറ്റൂ’ എന്ന കുറിപ്പോടെ അജു പോസ്റ്റ് ചെയ്ത വിഡിയോ, സമ്മതിച്ചു ബോസേ എന്ന കുറിപ്പോടെ നീരജും ഷെയര്‍ ചെയ്തിട്ടുണ്ട്.

‘ആയായോ പണി പാളില്ലോ... രാരീരാരം പാടിയുറക്കാന്‍ ആരും ഇല്ലല്ലോ’ എന്ന നീരജിന്റെ റാപ്പ് സോങ്ങ് സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.

സുരാജ് വെഞ്ഞാറമൂട്, വിനീത് ശ്രീനിവാസന്‍, രമേഷ് പിഷാരടി, ടോവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവരേയും അജു ഡാന്‍സ് കളിക്കാന്‍ വെല്ലുവിളിക്കുന്നുണ്ട്.