Monday 05 November 2018 04:16 PM IST : By സ്വന്തം ലേഖകൻ

‘നാൽപ്പതുകാരിയായി അഭിനയിക്കാന്‍ മേക്കോവറിന് തയാർ’; അജുവിനെ ട്രോളി രഞ്ജിത് ശങ്കർ

aju-ranjith

താൻ കഥാപാത്രമാകുന്ന ട്രോളുകൾ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയും, ട്രോളൻമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ അജു വർഗീസ് ഒരിക്കലും പിശുക്ക് കാണിക്കാറില്ല. എന്നാൽ ഇപ്പോള്‍ അജുവിനെ ട്രോളിയിരിക്കുന്നത് മറ്റാരുമല്ല, സംവിധായകൻ രഞ്ജിത് ശങ്കറാണ്. തന്റെ പുതിയ ചിത്രത്തിലേക്ക് 40 വയസുളള സ്ത്രീകഥാപാത്രത്തെ ആവശ്യമുണ്ടെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു രഞ്ജിത്. അതിന് താഴെ 40കാരിയായി അഭിനയിക്കാന്‍ മേക്കോവറിന് താന്‍ തയാറാണെന്ന് പറഞ്ഞ് അജു കമന്റ ് ചെയ്തു. എന്നാൽ അജുവിനെ ട്രോളി, ഞെട്ടിക്കുന്ന മറുപടിയാണ് രഞ്ജിത് നൽകിയത്. ഏജ് ഓവറാണെന്നായിരുന്നു രഞ്ജിത്തിന്റെ കമന്റ ്. വളരെ വേഗം കമന്റ ് വൈറലാകുകയും ചെയ്തു.

aju-new-2

‘പ്രേതം ടു’വിന്റെ തിരക്കിലാണ് ഇപ്പോൾ രഞ്ജിത് ശങ്കർ. അജു വർഗീസ് നിർമ്മാതാവാകുന്ന ആദ്യ ചിത്രം ‘ലൗ ആക്ഷൻ ഡ്രാമ’യും അണിയറയിൽ പുരോഗമിക്കുകയാണ്. നിവിൻ പോളിയും നയൻ താരയുമാണ് ചിത്രത്തിലെ നായികാ നായകൻമാർ.