Wednesday 21 August 2019 02:08 PM IST : By സ്വന്തം ലേഖകൻ

‘സ്വാമി ശരണം’! കറുപ്പുടുത്ത് നിവിൻ ശബരിമലയിലേക്ക്, ചിത്രം വൈറൽ

nivin-new

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളിയും നയൻതാരയും നായികാനായകൻമാരാകുന്ന ചിത്രം റോം കോം വിഭാഗത്തിൽ പെടുന്ന ചിത്രമാണ്.

ദിനേശൻ എന്ന കഥാപാത്രമായി നിവിൻ എത്തുമ്പോൾ ശോഭയെന്നാണ് നയൻതാരയുടെ കഥാപാത്രത്തിന്റെ പേര്. ചെന്നൈ പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രം ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാനം സംരംഭമാണ്. അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമാണം.

ഇപ്പോഴിതാ ചിത്രത്തിലെ കൂടുതല്‍ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നയൻതാരയും നിവിൻ പോളിയും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രം അജു വർഗീസും ഫെയ്സ്ബുക്കിൽ പങ്കു വച്ചിട്ടുണ്ട്. ‘സ്വാമി ശരണം’ എന്നാണ് അജു ചിത്രത്തിനു നൽകിയിരിക്കുന്ന ക്യാപ്ഷൻ.

ലവ് ആക്ഷൻ ഡ്രാമ (ലാഡ്) ഉടൻ പ്രദർശനത്തിനെത്തും.