Wednesday 06 February 2019 12:56 PM IST : By സ്വന്തം ലേഖകൻ

‘ഇതെന്താ ഇത്ര കാലം പറയാതിരുന്നത് ?’! പാട്ടിന്റെ ലഹരിയിൽ അജു വർഗീസ്: വിഡിയോ

aju-new-1

ഈ അജു വർഗീസ് ആളൊരു സകലകലാ വല്ലഭനാണെന്ന് ഏകദേശം മനസ്സിലായി. അഭിനയത്തിൽ മാത്രമല്ല പാട്ടിലും കക്ഷിയൊരു പുലിയാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ‘കൊളംബിയൻ അക്കാഡമി’ എന്ന ചിത്രത്തിനു വേണ്ടി അജു പാടിയ ‘ലഹരി ഈ ലഹരി...’ എന്നാരംഭിക്കുന്ന പാട്ട് ആസ്വാദകർ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

aju-new-2

ആഘോഷമുഹൂർത്തം പങ്കുവയ്ക്കുന്ന ഫാസ്റ്റ് നമ്പർ മൂഡിലുള്ള ഈ ഗാനം അനായാസ ലളിതമായാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാനൊപ്പം ചേർന്ന് അജു പാടിയിരിക്കുന്നത്. അജുവിന്റെ ആദ്യ പിന്നണി ഗാന ശ്രമമാണിത്. പാട്ടിന്റെ രസകരമായ സ്റ്റുഡിയോ വിഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അലോഷ്യ പീറ്ററാണ് പാട്ടിന് സംഗീതം പകർന്നിരിക്കുന്നത്. ശ്രീജിത്ത് രാജേന്ദ്രനാണ് വരികളെഴുതിയത്. അഖിൽ രാജ് അടിമാലിയാണ് ചിത്രത്തിന്റെ സംവിധായകൻ.

അജുവിന്റെ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതിനൊപ്പം അജുവിലെ ഗായകനെ പുകഴ്ത്തി നിരവധി ട്രോളുകളും വൈറലാകുന്നുണ്ട്.