Thursday 23 April 2020 11:48 AM IST : By സ്വന്തം ലേഖകൻ

ചിത്രരചന വളരെ സിമ്പിള്‍ അല്ലെ.... ദേ കണ്ടോ... ഇത്രേയുള്ളൂ! രസികന്‍ ചിത്രവുമായി അജു, ഏറ്റെടുത്ത് ആരാധകര്‍

aju

മക്കള്‍ക്കൊപ്പമുള്ള ലോക്ക് ഡൗണ്‍ കാല വിനോദത്തിന്റെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം അജു വര്‍ഗീസ്. മക്കള്‍ നാലിനെയും ചുറ്റിലുമിരുത്തി, ഭിത്തിയില്‍ ചായപ്പെന്‍സില്‍ കൊണ്ടു കുത്തിവരച്ച് ചിരിക്കുന്ന അജുവാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചുറ്റുമിരുന്ന് മക്കളും ഡ്രോയിങ് ബുക്കില്‍ വരയ്ക്കുകയാണ്.


ചിത്രരചന വളരെ സിമ്പിള്‍ അല്ലെ.... ദേ കണ്ടോ... ഇത്രേയുള്ളൂ!!! എന്ന കുറിപ്പോടെയാണ് അജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രവും കുറിപ്പും ഇതിനോടകം വൈറല്‍ ആണ്്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.


ലെ പിള്ളേര്. ഈ അപ്പനേക്കൊണ്ട് തോറ്റു.. ചുമര് മുഴുവന്‍ വൃത്തികേടാക്കി...എന്നാണ് ഒരു ആരാധകന്റെ രസികന്‍ കമന്റെത്തിയത്. പിക്കാസോ വരക്കോ ഇത് പോലെ... എന്നാണ് മറ്റൊരു ആരാധകന്റെ ചോദ്യം.

Tags:
  • Gossips
  • Movies