Tuesday 18 June 2019 11:46 AM IST : By സ്വന്തം ലേഖകൻ

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ആകാശഗംഗ വീണ്ടും! ആകാശഗംഗ – 2 ആദ്യ പോസ്റ്റർ റിലീസായി

agnew

മലയാളത്തിലെ ഹൊറർ സിനിമകളിൽ മുഖ്യ പേരുകളിൽ ഒന്നാണ് ആകാശഗംഗ. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ആകാശഗംഗ 2 എന്ന പേരിൽ അണിയറയിൽ ഒരുങ്ങുകയാണ്. വിനയൻ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസായി.

1999ൽ റിലീസ് ചെയ്ത്, ബ്ലോക്ക് ബസ്റ്റർ ആയി തകർത്തോടിയ ആകാശഗംഗ മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറി. ദിവ്യ ഉണ്ണിയും റിയാസുമായിരുന്നു നായികാനായകൻമാർ. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2- വിലെ പ്രധാന താരങ്ങൾ.