Monday 26 September 2022 09:17 AM IST : By സ്വന്തം ലേഖകൻ

‘ചിരി വന്നാൽ പൊട്ടിച്ചിരിക്കും...കരയാൻ തോന്നിയാൽ കരയും...’: കുറിപ്പ് ശ്രദ്ധേയം

joju-2

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചതിനു ശേഷം പുരസ്കാര ദാന വേദിയില്‍ സംസാരിക്കവേ നടൻ ജോജു ജോർജ് വികാരാധീനനായിരുന്നു.

എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ച് പ്രസംഗം പാതിയിൽ നിർത്തി താരം നിറകണ്ണുകളോടെ വേദി വിടുകയായിരുന്നു.

ഇപ്പോഴിതാ, ഈ വിഡിയോ പങ്കുവച്ച് സംവിധായകൻ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാണ്.

‘ചിരി വന്നാൽ പൊട്ടിച്ചിരിക്കും..കരയാൻ തോന്നിയാൽ കരയും...

മികച്ച നടനുള്ള സംസഥാന അവാർഡ് വാങ്ങുമ്പോൾ ജോജു ചേട്ടൻ കരഞ്ഞത് ഒരായിരം കണ്ണീരിനാൽ നേടിയെടുത്ത നെട്ടമായത് കൊണ്ടാവാം...’.– അഖില്‍ കുറിച്ചു.

നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിന് പുരസ്കാരം ലഭിച്ചത്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ജോജുവിനൊപ്പം ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.