Wednesday 08 May 2019 10:45 AM IST : By സ്വന്തം ലേഖകൻ

‘‘ഹൃദയം തകർക്കുന്ന വേദനയുണ്ടായി, ലോകം അവസാനിച്ചത് പോലെ തോന്നി’’! ആ പ്രതിസന്ധി ഘട്ടം തുറന്നു പറഞ്ഞ് അക്ഷര

akshara-new

അച്ഛനും അമ്മയും വേർപിരിഞ്ഞതിന്റെ വേദന തന്നെയിപ്പോഴും വിട്ടു പോയിട്ടില്ലെന്ന് കമൽഹാസൻ–സരിക ദമ്പതികളുടെ രണ്ടാമത്തെ മകളും നടിയുമായ അക്ഷര ഹാസൻ.

‘അച്ഛനും അമ്മയും വേർപിരിയാൻ തീരുമാനിച്ചത് എനിക്ക് ഹൃദയം തകർക്കുന്ന വേദനയാണുണ്ടാക്കിയത്’.– അക്ഷര പറയുന്നു.

ഒരു അഭിമുഖത്തിലാണ് അക്ഷര വ്യക്തിജീവിതത്തെക്കുറിച്ച് മനസ് തുറന്നത്.

‘‘അച്ഛനും അമ്മയും വേർപിരിയുകയാണെന്ന് അറിഞ്ഞപ്പോൾ ലോകം അവസാനിച്ചത് പോലെയാണ് തോന്നിയത്. ഏതൊരു കുട്ടിക്കും ആ പ്രായത്തിൽ തോന്നുന്നതും അതായിരിക്കും’’.– അക്ഷര പറഞ്ഞു.

‘‘അച്ഛനും അമ്മയും ഞങ്ങളും ഇനി ഒരുമിച്ചല്ല ജീവിക്കുന്നതെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പ്രയാസമായിരുന്നു. എങ്കിലും ഞങ്ങളതിനെ തരണം ചെയ്തു. പക്ഷെ മാതാപിതാക്കളുടെ വിവാഹമോചനമാണ് എന്നെയും ശ്രുതിയേയും ഇപ്പോഴുള്ള ഞങ്ങളാക്കിയത്. ഞങ്ങൾ കൂടുതൽ കരുത്തരായി, പ്രതിസന്ധികളെ തരണം ചെയ്യാൻ പഠിച്ചു. പുതിയൊരു ജീവിതാനുഭവമായിരുന്നു അത്. വിവാഹമോചനം ഞങ്ങളെ ബാധിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു’’.– അക്ഷര വ്യക്തമാക്കി.

2004ലാണ് കമലും സരികയും വേർപിരിഞ്ഞത്. അക്ഷര സഹസംവിധായികയായും പ്രവർത്തിക്കുന്നുണ്ട്.