Thursday 08 November 2018 04:30 PM IST : By സ്വന്തം ലേഖകൻ

‘‘ആ ചിത്രങ്ങള്‍ നിറം പിടിപ്പിച്ച തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്നത് കൂടുതല്‍ മുറിപ്പെടുത്തുന്നു’’; അക്ഷര ഹാസൻ പരാതി നല്‍കി

akshara-new

‘മീ ടൂ’ പോലെയുളള വിപ്ലവങ്ങള്‍ നടക്കുന്ന കാലത്ത് തനിക്കെതിരെയുള്ള ഇത്തരം പ്രചരണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്‍. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അക്ഷര. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്നാണ് അക്ഷരയുടെ ട്വീറ്റ്. സൈബര്‍ കുറ്റകൃത്യത്തിന്റെ ഇരയാണ് താനെന്നും അവർ വ്യക്തമാക്കി.

‘‘എന്റെ സ്വകാര്യ ചിത്രങ്ങള്‍ ആരാണ്, എന്തിനാണ് പരസ്യപ്പെടുത്തിയതെന്ന് അറിയില്ല. എന്റെ നിസ്സഹായാവസ്ഥയില്‍ ആ ചിത്രങ്ങള്‍ നിറംപിടിപ്പിച്ച തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്നത് കൂടുതല്‍ മുറിപ്പെടുത്തുന്നു’’.– അക്ഷര പറഞ്ഞു.

അക്ഷര മുംബൈ പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് അറിയാനാണ് നിയമനടപടി സ്വീകരിച്ചതെന്നും താരം ട്വീറ്റ് ചെയ്തു. തനിക്കെതിരെ ഇന്റര്‍നെറ്റില്‍ നടക്കുന്ന അധിക്ഷേപത്തില്‍ ഇനി ആരും പങ്കാളികളാവരുതെന്നും അക്ഷര അപേക്ഷിക്കുന്നു. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അനുമാനം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു.