Tuesday 25 September 2018 05:15 PM IST : By സ്വന്തം ലേഖകൻ

‘‘എന്റെ രാജകുമാരീ, നീയില്ലാതെ എനിക്ക് നീന്താനാവില്ല’’; നിതാരയ്ക്ക് പിറന്നാള്‍ ആസംസകൾ നേർന്ന് അക്ഷയ്

ak

ബോളിവുഡിലെ ‘ഗ്രേറ്റ് ഫാദർ’മാരിൽ ഒരാളാണ് അക്ഷയ് കുമാർ. മകൾ നിതാര താരത്തിന് ജീവനും ജീവന്റെ ജീവനുമാണ്. ഇന്ന് നിതാരയുടെ ആറാം ജൻമദിനമാണ്. മകൾക്ക് ജൻമദിനാശംസകൾ നേർന്ന് നിതാരയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ താരം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇരുവരും ഒരു നീന്തൽ കുളത്തിൽ ഉല്ലാസ നിമിഷങ്ങൾ പങ്കിടുന്ന ചിത്രമാണിത്. മകൾ എന്നും ഒരു കൊച്ചു കുട്ടിയായി തനിക്കൊപ്പം വേണണെന്നും അവളില്ലാതെ തനിക്ക് നീന്താനാകില്ല എന്നുമാണ് സ്നേഹത്തിൽ കുതിർന്ന, കാവ്യസമാനമായ അക്ഷയുടെ കുറിപ്പ്. അക്ഷയ് കുമാർ – ട്വിങ്കിൾ ഖന്ന ദമ്പതികളുടെ ഇളയ കുട്ടിയാണ് നിതാര.