Wednesday 17 October 2018 09:44 AM IST : By സ്വന്തം ലേഖകൻ

‘ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ നടത്തി, മുറിയിൽ പോയി, മാപ്പും പറഞ്ഞു’; ആരോപണം ഭാഗികമായി അംഗീകരിച്ച് അലൻസിയർ

alancier-loppas

തനിക്കെതിരെ ഉയർന്ന ‘മീടൂ’ ആരോപണം ഭാഗികമായി അംഗീകരിച്ച് നടൻ അലൻസിയർ ലേ ലോപ്പസ്. നടി ദിവ്യ ഗോപിനാഥിന്റെ ആരോപണങ്ങൾ പൂർണ്ണമായും ശരിയല്ല എന്നും മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പിന്നീട് അതിന് മാപ്പ് പറഞ്ഞിരുന്നുവെന്നും അലൻസിയറിന്റെ പക്ഷം. സിനിമയുടെ ചിത്രീകരണ സമയത്ത് താന്‍ ദിവ്യയുടെ മുറിയില്‍ പോയത് സത്യമാണെന്നും, എന്നാല്‍ അത് ദുരുദ്ദേശ്യത്തോടെയല്ല, സൗഹൃദത്തിന്റെ പേരില്‍ മാത്രമായിരുന്നുവെന്നും അലന്‍സിയര്‍. ‘മീ ടു ക്യാംപെയ്ൻ നല്ലതാണ്, എന്നാൽ അത് കുടുംബം തകർക്കാൻ ആകരുത്.’–അലൻസിയർ പറയുന്നു.

‘ആഭാസം’ സിനിമയുടെ സെറ്റിൽ അലൻസിയർ തന്നെ കടന്ന് പിടിക്കാൻ ശ്രമിച്ചു എന്നും അപമര്യാദയായി പെരുമാറി എന്നുമായിരുന്നു ദിവ്യയുടെ ആരോപണം. കഴിഞ്ഞ ദിവസം അതിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ദിവ്യ രംഗത്ത് വന്നിരുന്നു. തുടർന്നായിരുന്നു അലൻസിയറിന്റെ പ്രതികരണം.