Monday 22 October 2018 02:21 PM IST : By സ്വന്തം ലേഖകൻ

‘ലാളിത്യം പറയാനുള്ളതല്ല പ്രവർത്തിക്കാനുള്ളതാണ്’; അലി അക്ബറിന്റെ മകളുടെ വിവാഹം ബാലികാസദനത്തിൽ: വിഡിയോ കാണാം

ali-akbar

ലാളിത്യം പറയാനുള്ളതല്ല പ്രവർത്തിക്കാനുള്ളതാണ്, പ്രത്യേകിച്ച് വിവാഹത്തിൽ. അത് തെളിയിച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. അലി അക്ബറിന്റെ മകൾ അലീനയുടെ വിവാഹമാണ് കോഴിക്കോട്ടെ ബാലികാസദനത്തിൽ വെച്ച് ലളിതമായി നടന്നത്.

സ്വര്‍ണാഭരണങ്ങളില്ലാതെ വധു, പട്ടുസാരിയോ പൂവോ ഇല്ല. സാധാരണവേഷത്തിലാണ് അലീനയും വരൻ രജനീഷും എത്തിയത്. വാദ്യമേളങ്ങളില്ല. കുട്ടികൾ ഗായത്രീമന്ത്രം ചൊല്ലി. മാതാപിതാക്കളും ബന്ധുക്കളും ആരതി ഉഴിഞ്ഞു.

തുളസിയിലയിട്ട് വധുവിനെയും വരനെയും അനുഗ്രഹിച്ചതോടെ ചടങ്ങുകൾ അവസാനിച്ചു. ബാലികാസദനത്തിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടിയായിരുന്നു ഏക ആഘോഷം.

അലി അക്ബറാണ് ഇതിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.