Friday 15 March 2019 05:48 PM IST : By സ്വന്തം ലേഖകൻ

‘സ്വകാര്യ ജീവിതം എന്നാല്‍ സ്വകാര്യമാണെന്ന് മനസ്സിലാക്കണം’! ആരാധകരുടെ ചോദ്യത്തിന് ആലിയയുടെ മറുപടി വൈറൽ

aliya-new-new

വിവാഹത്തെക്കുറിച്ച് ചോദിക്കുന്നവർക്ക് തകർപ്പൻ മറുപടിയുമായി ആലിയ ഭട്ട്.

കഴിഞ്ഞ കുറച്ചു കാലമായി, എന്നാണ് രൺബീർ കപൂർ - ആലിയ ഭട്ട് വിവാഹമെന്ന ചോദ്യമാണ് ബോളിവുഡിൽ സജീവമാകുന്നത്.

ദീപിക പദുകോണും പ്രിയങ്ക ചോപ്രയും അനുഷ്ക ശർമ്മയുടെയുമൊക്കെ വിവാഹിതരായതിനാൽ ഇനി ആലിയ എന്നാണ് വിവാഹം കഴിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.

എന്നാല്‍ ആരാധകരുടെ സംശയങ്ങള്‍ക്കെല്ലാം നല്ല കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണിപ്പോൾ ആലിയ.

സ്വകാര്യ ജീവിതം എന്നാല്‍ സ്വകാര്യമാണെന്ന് ആദ്യം മനസ്സിലാക്കണമെന്നും നിലവില്‍ തനിക്ക് ഏറ്റവും പ്രധാനം ജോലിയാണെന്നും ആലിയ പറയുന്നു. വിവാഹത്തേക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ല. എന്നാല്‍ വിവാഹത്തോട് താല്‍പ്പര്യമില്ലെന്നല്ല. ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നു മാത്രം. ആലിയ വ്യക്തമാക്കുന്നു. കുറെയധികം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും എന്നാല്‍ തന്റെ മുന്‍ഗണനകള്‍ കാലത്തിന് അനുസരിച്ച് മാറുമെന്നും ആലിയ പറയുന്നു.