Monday 17 December 2018 12:08 PM IST : By സ്വന്തം ലേഖകൻ

‘‘അതേപ്പറ്റി പറയുമ്പോള്‍ എനിക്ക് നാണം വരും’’; രൺബീറുമായുള്ള പ്രണയത്തെക്കുറിച്ച് ആലിയ പറയുന്നതിങ്ങനെ

aliya-new

ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹമാണ് രണ്‍ബീര്‍ കപൂർ – ആലിയ ഭട്ട് ജോഡികളുടെ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ട് സ്ഥിരീകരിച്ചതോടെ അതിന് പ്രതീക്ഷകളേറി. എന്നാൽ മുംബൈയിലെ ഒരു പരിപാടിയില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആലിയയുടെ മറുപടി രസകരമായിരുന്നു.

‘‘സത്യം പറഞ്ഞാല്‍, എനിക്കതേക്കുറിച്ച് സംസാരിക്കണ്ട. കാരണം അതേപ്പറ്റി പറയുമ്പോള്‍ എനിക്ക് നാണം വരും. ഞാന്‍ എന്റെ അച്ഛനെ സ്‌നേഹിക്കുന്നു. അദ്ദേഹം എന്തു പറഞ്ഞാലും തീര്‍ച്ചയായും അതു തന്നെയാണ് എന്റെ ലോകം. അതില്‍ കവിഞ്ഞ് എനിക്കൊന്നും പറയാനില്ല’’. ആലിയ വ്യക്തമാക്കി. ഇതോടെ ആലിയ രൺബീറിന്റെ സ്വന്തമാകുമെന്നത് ആരാധകരും ഉറപ്പിച്ചിരിക്കുന്നു.

ബോളിവുഡിലെ പ്രശസ്തമായ പല പ്രണയ ഗോസിപ്പുകളിലെയും നായകനായിരുന്നു രൺബീർ. നടി സോനം കപൂറിന്റെ വിവാഹ വിരുന്നിൽ ഒരുമിച്ച് പങ്കെടുത്തതോടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായത്. ഇരുവരും അത് നിഷേധിച്ചില്ല എന്നത് വാർത്തകൾക്ക് കരുത്തേകി.

രണ്‍ബീറും ആലിയയും ആദ്യമായി ഒരുമിക്കുന്ന ‘ബ്രഹ്മാസ്ത്ര’ 2019 ൽ പ്രദർശനത്തിനെത്തും.