Friday 20 April 2018 11:25 AM IST : By സ്വന്തം ലേഖകൻ

“ഒന്നിച്ചഭിനയിക്കുമ്പോള്‍ അനു ഇമ്മാനുവല്‍ എന്നോട് ആവശ്യപ്പെട്ട ഒരേ ഒരു കാര്യമിതാണ്‌”! അല്ലു അർജുന്‍ പറയുന്നു

anu_allu

പൂക്കള്‍ പനിനീര്‍ പൂക്കള്‍...നിവിന്‍ പോളിയുടെ ഒപ്പം കൈകോര്‍ത്ത് പിടിച്ച് ആക്ഷന്‍ഹീറോ ബിജുവില്‍ പാടിനടന്ന അനുഇമ്മാനുവല്‍ ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ്.  അനു ഇമ്മാനുവലിന്‍റെ ഏറ്റവുമൊടുവില്‍ ചിത്രീകരണം പൂര്‍ത്തിയായ തെലുങ്ക് ചിത്രം‘നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ’യില്‍ അല്ലു അര്‍ജുന്‍ ആണ് നായകന്‍.  ഷൂട്ടിങ് പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച അല്ലു അർജുന്‍ അനുവിനൊപ്പം ഉള്ള ഒരു ചിത്രം കൂടെ പങ്കു വച്ച് ഇങ്ങനെ പറഞ്ഞു.

“ഈ ചിത്രത്തില്‍ അഭിനയിക്കുന്ന അനു ഇമ്മാനുവല്‍ ആദ്യമായും അവസാനമായും എന്നോട് ആവശ്യപ്പെട്ട ഒരു കാര്യമിതാണ്‌. എന്‍റെ കൂടെ ഒരു സെല്‍ഫി എടുക്കണം. ഇതാ അനുവുമായുള്ള എന്‍റെ ആദ്യ സ്വകാര്യ ചിത്രം, ഷൂട്ടിങ്ങിന്‍റെ അവസാന ദിവസം എടുത്തത്‌.”, അല്ലു ട്വിറ്ററില്‍ കുറിച്ചു. വംശി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ’ മെയ് ആദ്യ വാരം പ്രദര്‍ശനത്തിനെത്തും.  



‘അമര്‍ അക്ബര്‍ ആന്റണി’ തെലുങ്ക്, ‘ശൈലജ റെഡ്ഡി അല്ലുടു’, ‘അജ്ഞാതവാസി’, ‘ഓക്സിജന്‍’ എന്നിവയാണ് അനു ഇമ്മാനുവലിന്‍റെ മറ്റു തെലുങ്ക്‌ ചിത്രങ്ങള്‍.