Wednesday 25 April 2018 01:52 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമറസായി അനു, ഡാൻസിൽ അതുക്കും മേലെ അല്ലു; വിഡിയോ

final-allu

മലയാളത്തിൽ നിന്നും ടോളിവുഡ് ദത്തെടുത്ത സുന്ദരി അനു ഇമ്മാനുവലിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനൊപ്പമുള്ള അനുവിന്റെ പുതിയ ‘നാ പേരു സൂര്യ’ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പ്രേക്ഷക പ്രതീക്ഷയേറ്റിയ ആദ്യ ടീസറിനൊടുവിൽ ഇപ്പോഴിത ചിത്രത്തിലെ ഒരു തട്ടുപൊളിപ്പൻ ഗാനരംഗത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗ്ലാമറസായി അനു എത്തുന്ന `ഇറഗ ഇറഗ’ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തു വന്നിരിക്കുന്നത്. അനുവിന്റെ ഗ്ലാമർലുക്കും അല്ലുവിന്റെ തകർപ്പൻ ഡാൻസും കൂടിയായപ്പോൾ ടീസർ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

വിശാൽ–ശേഖർ എന്നിവർ ചേർന്നാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രാഹുലും മോഹനയും ചേർന്നാണ് പാട്ട് പാടിയത്. ഇതിന് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ബ്യൂട്ടിഫുൾ ലവ് എന്ന ഗാനവും വൻതരംഗമായിരുന്നു.

ഒരു പട്ടാളക്കാരനായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. ആക്‌ഷൻ റൊമാന്റിക്ക് ത്രില്ലറായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും.