Tuesday 08 January 2019 12:21 PM IST : By സ്വന്തം ലേഖകൻ

‘ആരും കാണാതെ...’ അപർണ്ണയുടെ പ്രണയം; ‘അള്ള് രാമേന്ദ്ര’നിലെ ആദ്യ ഗാനമെത്തി: വിഡിയോ

allu-

കുഞ്ചാക്കോ ബോബൻ മാസ് ഗറ്റപ്പിലെത്തുന്ന ‘അള്ള് രാമേന്ദ്ര’നിലെ ആദ്യ വിഡിയോ ഗാനമെത്തി. ‘ആരും കാണാതെ...’ എന്നാരംഭിക്കുന്ന ഈ മെലഡിക്ക് ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്. വരികളെഴുതിയത് ബി.കെ ഹരിനാരായണൻ. അദീഫ് മുഹമ്മദാണ് ഗായകൻ. കുഞ്ചാക്കോ ബോബൻ, ചാന്ദ്നി ശ്രീധർ, അപർണ്ണ ബാലമുരളി, കൃഷ്ണ ശങ്കര്‍, ധർമ്മജൻ ബോൽഗാട്ടി എന്നിവരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. അപർണ്ണ ബാലമുരളിയും കൃഷ്ണ ശങ്കറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ മുഹൂർത്തങ്ങളാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്. മനോഹരമായ വിഷ്വലുകളും എടുത്തു പറയത്തക്കതാണ്.

ബിലഹരി സംവിധാനം ചെയ്യുന്ന ‘അള്ള് രാമേന്ദ്രൻ’ ത്രില്ലർ മൂഡിലുള്ള കുടുംബചിത്രമാണ്. ചിത്രത്തിന്റെ ടീസർ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തൊട്ടു പിന്നാലെ ആദ്യ ഗാനവും ആസ്വാദകരെ ആകർഷിക്കുകയാണ്.