Tuesday 08 September 2020 09:06 AM IST : By സ്വന്തം ലേഖകൻ

‘എന്റെ സൂര്യപ്രകാശത്തിനു പിറന്നാൾ ഉമ്മകൾ...’! അല്ലിക്കുട്ടിക്ക് 6 വയസ്സ്: ചിത്രം പങ്കുവച്ച് പൃഥ്വി

ally

പിറന്നാൾ ദിനത്തിൽ മകൾ അല്ലിയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. പൃഥ്വിരാജ്–സുപ്രിയ ദമ്പതികളുടെ മകൾ അല്ലി എന്ന അലംകൃതയുടെ ആറാം ജൻമദിനമാണ് ഇന്ന്.

‘എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺകുഞ്ഞേ”.– മകൾക്ക് ജൻമദിനാശംസകൾ നേർന്ന് ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചു.

വല്ലപ്പോഴും മാത്രമേ പൃഥ്വിരാജും സുപ്രിയയും അല്ലിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ എന്നതിനാൽ പിറന്നാൾ ചിത്രം ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്നു.