Thursday 28 January 2021 10:39 AM IST : By സ്വന്തം ലേഖകൻ

സോറോയ്ക്കൊപ്പം അല്ലിമോളുടെ വിശേഷം പറച്ചിൽ! പക്ഷേ, അല്ലി ഫാൻസ് നിരാശയിലാണ്

ally

തങ്ങളുടെ ഓമന വളർത്തുനായ സോറോയ്ക്കൊപ്പമുള്ള അല്ലിമോളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ. താരപുത്രിമാരിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് പൃഥ്വിരാജ്–സുപ്രിയ ദമ്പതികളുടെ മകളായ അല്ലി എന്ന അലംകൃത.

മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മകളുടെ മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. പുതിയ ചിത്രത്തിലും അല്ലിയുടെ മുഖം വ്യക്തമല്ല. പതിവുപോലെ, അല്ലിമോളുടെ മുഖം കാണുന്ന ചിത്രം പങ്കുവയ്ക്കൂ എന്ന അപേക്ഷയുമായി അല്ലി ഫാൻസും ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.