Saturday 23 October 2021 09:19 AM IST : By സ്വന്തം ലേഖകൻ

‘ഇന്ന് പതിനെട്ടാം ദിവസം...‘എലോൺ’ പാക്കപ്പായി...: സന്തോഷം പങ്കുവച്ച് ഷാജി കൈലാസ്

alone

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന‘എലോണി’ന്റെ ചിത്രീകരണം പൂർത്തിയായി. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

‘ഇന്ന് പതിനെട്ടാം ദിവസം.. Alone പാക്കപ്പായി.. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി.. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി...’.– പാക്കപ്പിന്റെ സന്തോഷം പങ്കുവച്ച് ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.