Monday 05 November 2018 03:46 PM IST : By സ്വന്തം ലേഖകൻ

‘‘നിങ്ങളുടെ പാന്റ്സ് എവിടെ? ’’ പരിഹസിച്ചയാൾക്ക് അമലയുടെ സൂപ്പർ മറുപടി

amala-new

തന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിന് പരിഹാസ കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി അമല പോൾ. വള്ളം തുഴയുന്ന, ആലപ്പുഴയില്‍ നിന്നുള്ള ഒരു ചിത്രമാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെയാണ്, താരത്തിന്റെ വസ്ത്രധാരണത്തെ സംബന്ധിച്ച്, ‘അമല, നിങ്ങളുടെ പാന്റ ്സ് എവിടെ? ’’ എന്ന ചോദ്യം വന്നത്.

ഉടൻ വന്നു അമലയുടെ കലക്കൻ റിപ്ലേ. ‘‘എന്റെ പാന്റ ്സ് ജോഗിംങിന് പോയിരിക്കുകയാണ്, ഒന്ന് കണ്ടുപിടിച്ചുതരാമോ, പ്ലീസ് ? ’’എന്തായാലും അമലയുടെ സൂപ്പർ കമന്റിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

താരം നായികയായ പുതിയ തമിഴ് ചിത്രം ‘രാച്ചസൻ’ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.