Friday 19 July 2019 02:34 PM IST : By സ്വന്തം ലേഖകൻ

‘അടുത്ത ദിവസം മുതൽ ഞാൻ ഒരു പവർഫുൾ വുമണാണെന്ന് എനിക്കു തോന്നി’! ‘ആടൈ’യിലെ നഗ്നരംഗത്തിന്റെ ചിത്രീകരണ അനുഭവം പറഞ്ഞ് അമല പോൾ

amala-new

തന്റെ പുതിയ ചിത്രം ‘ആടൈ’യുടെ കൂടുതൽ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ നായിക അമല പോൾ.

‘ആടൈ’യിൽ നഗ്നയായി അഭിനയിച്ചതിൽ വിഷമം ഇല്ലെന്നും മറ്റു ചില സിനിമകളിലെ ഗാന രംഗങ്ങളിലും മറ്റും മേനിപ്രദർശനം നടത്താന്‍ ആവശ്യപ്പെടുമ്പോഴാണ് മനസ്സിനു വേദന തോന്നുകയെന്നും അമല പറയുന്നു.

‘‘ആ നഗ്ന രംഗത്തിൽ വൃത്തികേടോ ആഭാസമോ ഇല്ല. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ‘ആടൈ’യിൽ അഭിനയിച്ചത്. നഗ്നയായി അഭിനയിക്കുന്ന കാര്യം പറഞ്ഞപ്പോൾ അമ്മ ഞെട്ടിപ്പോയി. അഭിനയിക്കാനായി വരുമ്പോൾ അപ്പച്ചൻ എന്നോട് പറഞ്ഞ വാക്കുകൾ ഇപ്പോഴും ഞാൻ ഓർക്കുന്നു. ‘നായ് വേഷം കെട്ടിയാൽ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.’ അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്. ഈ സിനിമയിൽ അഭിനയിക്കാൻ എനിക്ക് ഒരു ഭാഗത്തു നിന്നും എതിർപ്പ് ഉണ്ടായില്ല.നഗ്ന രംഗത്തിൽ അഭിനയിച്ച ശേഷം എന്റെ ആത്മ വിശ്വാസത്തിൽ അഭിമാനം തോന്നി. വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു. ഈ രംഗം ലോകം മുഴുവൻ കാണാൻ പോകുകയാണെന്ന ചിന്തയും ഉണ്ടായിരുന്നു. ഷൂട്ടിന്റെ ആദ്യദിവസം പേടിയും അസ്വസ്ഥതയും തോന്നി. അടുത്ത ദിവസം മുതൽ ഞാൻ ഒരു പവർ ഫുൾ വുമനാണെന്ന് എനിക്കുതന്നെ തോന്നി തുടങ്ങി’’.–അമല വ്യക്തമാക്കി.