2023 നവംബര്‍ 4 നായിരുന്നു നടി അമല പോളിന്റെയും ജഗത് ദേശായിയുടെയും വിവാഹം. ഗോവയിലെ അവധിക്കാല യാത്രയ്ക്കിടെയാണ് അമല ജഗത്തിനെ കണ്ടുമുട്ടിയതും ഇരുവരും പ്രണയത്തിലായതും.
ഇപ്പോഴിതാ, വിവാഹവാര്‍ഷികത്തില്‍, വിവാഹ ദിവസം എടുത്ത വിഡിയോയ്‌ക്കൊപ്പം, ജഗത്തിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അമല പോള്‍.
‘സ്വപ്‌നങ്ങളില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍. എന്റെ സ്വപ്‌നങ്ങള്‍ എല്ലാം സഫലമാകുമെന്ന് ഞാന്‍ എന്നും വിശ്വസിച്ചിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ഞാന്‍ തിരിച്ചറിഞ്ഞു, എനിക്ക് പലതും പലയിടങ്ങളിലും നഷ്ടപ്പെടുന്നു എന്ന്. എന്റെ ജീവിതത്തില്‍ പറ്റിയ അബദ്ധങ്ങള്‍ക്കും തെറ്റുകള്‍ക്കുമെല്ലാം ഞാന്‍ നന്ദി പറയുന്നു, കാരണം അതുകൊണ്ടാണ് എനിക്ക് ഈ മനുഷ്യനെ കിട്ടിയത്. അതിന് ഞാന്‍ എന്നും നന്ദിയുള്ളവളാണ്.
എല്ലാത്തിനെയും എനിക്കവന്‍ ന്യായീകരിച്ചു തന്നു, എനിക്കൊരു സുരക്ഷിതമായ വീട് കിട്ടിയതായി അനുഭവപ്പെട്ടു. ഞാന്‍ സുരക്ഷിതയാണെന്ന് എന്റെ ഹൃദയത്തിന് തോന്നി. എന്റെ ഏറ്റവും സുരക്ഷിതമായ സ്വര്‍ഗമാണ് അവന്‍. ശരിയായ നിങ്ങളുടെ പങ്കാളി നിങ്ങളെ സ്വയം പ്രണയിക്കാന്‍ പ്രേരിപ്പിക്കും, അതാണ് എനിക്ക് സംഭവിച്ചത്. വെളിച്ചത്തിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് ഇരുട്ടുവീണ വഴികളിലൂടെ നടക്കേണ്ടി വന്നു.
എനിക്ക് എന്നോട് തന്നെ ഇഷ്ടം തോന്നുകയും, ഞാന്‍ എന്നെ തന്നെ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അത് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. ഇനി ഞാന്‍ തനിച്ചല്ല എന്ന തോന്നല്‍ എനിക്കുണ്ടായി. ഒരു മനോഹരമായ കണ്ണാടി എനിക്ക് എന്നെ തന്നെ അതില്‍ കാണിച്ചു തന്നു. എന്റെ കാമുകനായും പങ്കാളിയായും ഭര്‍ത്താവായും നിന്നെ ഞാന്‍ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു.
സ്വപ്‌നങ്ങളെ വിശ്വസിച്ചിരുന്ന ആ പഴയ പെണ്‍കുട്ടിയെ തിരിച്ചു തന്നത് നീയാണ്. നീയാണ് എന്നെ ഞാനാക്കിയത്. നീയാണ് എന്റെ സ്വപ്‌ന സാക്ഷാത്കാരം. സ്വപ്‌നങ്ങളില്‍ വിശ്വസിക്കാന്‍ നീ എന്നെ വീണ്ടും സജ്ജമാക്കി’.– അമല പോള്‍ പറയുന്നു.